martin
അയിനി-മാർട്ടിൻപുരംറോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന നിലയിൽ

മരട്: മരട് നഗരസഭയിലെ അയിനി-മാർട്ടിൻപുരം റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുവാൻ തുടങ്ങിയിട്ട് 6 മാസം കഴിഞ്ഞു.വാട്ടർഅതോറിട്ടിയുടെ കുടിവെളള പൈപ്പിടാൻ വേണ്ടി റോഡ് പൊളിച്ചതാണ് റോഡ് തോടായി മാറാൻ കാരണം.ഒരു കിലോ മീറ്റർ വരുന്ന റോഡിന്റെ നടുഭാഗമാണ് രണ്ടടിതാഴ്ചയുളള കുളങ്ങളുമായി രൂപം കൊണ്ടിട്ടുളളത്.മഴവെളളം കെട്ടിക്കിടന്ന റോഡിന്റെ നടുവിലെ കുഴികളുടെ അപകടാവസ്ഥ മനസിലാകാതെ രാത്രിയും പകലും ഭേദമില്ലാതെ ഇരുചക്രവാഹനയാത്രക്കാർ വെളളത്തിൽ വീഴുന്നത് പതിവാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ വസ്ത്രങ്ങളിൽ ചെളിവെളളം തെറിപ്പിച്ചുണ്ടാകുന്ന സംഘർഷം മറ്റൊന്ന്.

#റോഡ് നന്നാക്കിയില്ലെങ്കിൽ സമരത്തിലേക്ക്

അടിയന്തിരമായി റോഡ് റിപ്പയർ ചെയ്ത് ടാർ ചെയ്യണമെന്നും അല്ലാത്തപക്ഷം നാട്ടുകാർ സമരത്തിന് തയ്യാറാകുമെന്നും പൊതുപ്രവർത്തകനായ എൻ.എസ്. അനിൽ കുമാർ പറഞ്ഞു.

#രണ്ടാഴ്ചക്കുള്ളിൽ റോഡ് റെഡി

അയിനി മാർട്ടിൻ പുരം റോഡിന്റെ അറ്റകുറ്റപണികൾ ഉടൻ പുനരാരംഭിക്കും.പാണ്ടവത്ത് റോഡിന്റെ അറ്റകുറ്റപ്പണികൾ അവസാനഘട്ടത്തിലെത്തി നിലക്കുകയാണ്. അതിന്റെ തുടർച്ചയായി രണ്ടാഴ്ചക്കുളളിൽ അയിനി-മാർട്ടിൻ പുരം റോഡിന്റെ റിപ്പയറിംഗും നടക്കും.

വത്സജോൺ,നഗരസഭകൗൺസിലർ