anish
കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ബ്രാഞ്ച് സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എ.അനീഷ് ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര : ജനസംഖ്യാനുപാതികമായി റവന്യൂ വകുപ്പിനെ പുന:സംഘടിപ്പിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ആവശ്യപ്പെട്ടു. ജോലിഭാരം കൊണ്ട് വീർപ്പ് മുട്ടുന്ന വില്ലേജ് ഓഫീസുകൾ ഇപ്പോളും ആവശ്യമായ ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുകയാണ്. ഇതിന് പരിഹാരമായി അടിസ്ഥാന സൗകര്യങ്ങൾ അടിയന്തിരമായി വികസിപ്പിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണം. വില്ലേജ് ഓഫീസറുടെയും വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെയും തസ്തിക അപ്ഗ്രേഡ് ചെയ്യണമെന്നും താലൂക്ക് ഓഫീസുകളിൽ നൈറ്റ് വാച്ച്മാൻ തസ്തിക സൃഷ്ടിക്കണമെന്നും സിവിൽ സ്‌റ്റേഷൻ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എ.അനീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ. സുരേഷ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ കെആർ.ഡി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു രാജൻ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ശ്രീജി തോമസ്, കെ.ആർ.ഡി.എസ്.എ ജില്ലാ സെക്രട്ടറി പി.എ.ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി എം.സി.ഷൈല (പ്രസിഡന്റ്) അനില.ആർ.വേലായുധൻ (വൈസ് പ്രസിഡന്റ്), സജു ഉണ്ണികൃഷ്ണൻ (സെക്രട്ടറി), ദിലീപ്.ബി.ദിനേഷ് (ജോയിന്റ് സെക്രട്ടറി), സി.കെ.സുനിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.