പറവൂർ : ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഇന്ന് (ഞായർ) വൈകിട്ട് നാലിന് പഞ്ചാരിമേളത്തോടെ തുടങ്ങും. 5ന് നവരാത്രി ആഘോഷം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ.എസ്. ശശികുമാർ അദ്ധ്യക്ഷത വഹിക്കും. പ്രഥ്വിരാജ് രാജ ഭദ്രദീപം തെളിയിക്കും. ക്ഷേത്രം തന്ത്രി പുലിയന്നൂർ വാസുദേവൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. തിരക്കഥകൃത്ത് സേതു, ബാലതാരം പാർത്ഥവി വിനോദ് തുടങ്ങിയവർ പങ്കെടുക്കും. 7ന് അഷ്ടപദി, രാത്രി 8ന് ഓംകാരം, 8.30ന് വയലിൻസോളോ
നാളെ (തിങ്കൾ) വൈകിട്ട് 5ന് സംഗീതാർച്ചന, 6.30ന് ദേവീസ്തുതി പാരായണം, 7ന് വീണക്കച്ചേരി, 7.30ന് തിരുവാതിര, 7.45ന് ഭരതനാട്യം, 8ന് നൃത്തം.
ചൊവ്വാഴ്ച വൈകിട്ട് 5ന് ശാസ്ത്രീയ സംഗീതം, 6ന് ഭക്തിഗാനാമൃതം, 7ന് സംഗീതാർച്ചന, 7.30ന് സംഗീതകച്ചേരി, 8.15ന് ഭക്തിഗാനമൃതം,
രണ്ടിന് രാവിലെ 9ന് നൃത്തം, 11ന് ഭരതനാട്യം, ഉച്ചയ്ക്ക് 2.30ന് നൃത്തം, വൈകിട്ട് 4ന് നൃത്താഞ്ജലി, 5ന് ഭരതനാട്യം, മോഹിയാട്ടം, 6ന് നൃത്താഞ്ജലി, 7ന് നൃത്തസന്ധ്യ,
മൂന്നിന് വൈകിട്ട് 5ന് ഭരതനാട്യം, 6.30ന് ദേവീസ്തുതികൾ, 7ന് ഭക്തിഗാനസുധ, 8ന് നാമസകീർത്തനം,
നാലിന് രാവിലെ 8ന് സംഗീതാർച്ചന, 10ന് ദേവീമാഹാത്മ്യ പാരായണം, വൈകിട്ട് 4ന് ഭഗവത്ഗീതാ പാരായണം, 4.30ന് ഭക്തിഗാനസുധ, 5ന് അഷ്ടപദി, 6ന് നൃത്താഞ്ജലി, 8ന് കഥകളി.
അഞ്ചാം തിയതി രാവിലെ 8ന് സംഗീതാർച്ചന, 8.45ന് ഭക്തിഗാനസുധ, 10ന് സംഗീതാർച്ചന, വൈകിട്ട് 3ന് സംഗീതകച്ചേരി, 4ന് വീണക്കച്ചേരി, 5ന് സംഗീതാർച്ചന, 7ന് പൂജവെയ്പ്പ്, 7ന് ദിവ്യനാമതരംഗിണി, 8.30ന് ഹരിമുരളീരവം നാമാർച്ചന, 9ന് ഇൻസ്ട്രമെന്റൽ ഫ്യൂഷൻ,
ദുർഗ്ഗാഷ്ടമിദിനമായ ആറിന് രാവിലെ 7.30ന് ആദ്ധ്യാത്മിക പ്രഭാഷണം, 9ന് ഭരതനാട്യം, 11ന് നൃത്തം, 2.30ന് ഭരതനാട്യം, 4.30ന് നൃത്തസമന്വയം, 6ന് തിരുവാതിരക്കളി, 6.30ന് നൃത്തസന്ധ്യ, 8ന് നാട്യാർച്ചന, 9ന് നൃത്തം,
മഹാനവമിദിനമായ ഏഴിന് രാവിലെ 6ന് ഗീതാപരായണം, 7ന് സംഗീതാർച്ചന, വൈകിട്ട് 5.30ന് വാദ്യോപകരണ സംഗീതാർച്ച, 6.15ന് നൃത്തം, 7.30ന് ക്ളാസിക്കൽ നൃത്തസന്ധ്യ, 9ന് ഭരതനാട്യം.
വിജയദശമിദിനമായ എട്ടിന് പുലർച്ചെ നാലിന് പൂജയെടുപ്പ്, 5ന് വിദ്യാരംഭം, രാവിലെ 8ന് സംഗീതാർച്ചന, 11.30ന് ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം, വൈകിട്ട് 6ന് യോഗാഭ്യാസം, 7ന് സംഗീത സദസ്, 7.30ന് ടി.എച്ച്. സുബ്രഹ്മണ്യന്റെ വയലിൻസോളോയോടെ സമാപിക്കും.