കൊച്ചി: യുവാക്കളെ ജോലിക്ക് പ്രാപ്തരാക്കാൻ നൂതന കോഴ്‌സുകളുമായി പനമ്പള്ളി നഗറിൽ പ്രവർത്തിക്കുന്ന എയ്‌സ് എംപവർമെന്റ്. എൻജിനീയറിംഗ് ബിരുദധാരികളിൽ 60 ശതമാനം പേരും ഇംഗ്ലീഷിൽ അജ്ഞരാണ്. പലരും അഭിമുഖങ്ങളെ നേരിടാൻ പ്രാപ്തരല്ല. ഇതിനെല്ലാം പരിഹാരമായാണ് പുതിയ കോഴ്‌സ് ആരംഭിച്ചിരിക്കുന്നത്. ചീഫ് മെന്റർ രബീന്ദ്രനാഥ് ആത്രി, ലേണിംഗ് ആൻഡ് ഡവലപ്പ്‌മെന്റ് മാനേജർ ബേസിൽ ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫോൺ: 8943628239, 7907934211.