പറവൂർ : കെടാമംഗലം വാണീവിഹാരം ശ്രീസരസ്വതി - ഭദ്രകാളീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് തുടങ്ങും.രാവിലെ 5.30ന് മഹാഗണപതിഹവനം, 730ന് പഞ്ചകാന്തശുദ്ധിക്രിയകൾ, വൈകീട്ട് 7ന് ലളിതാസഹസ്ര നാമജപം. തുടർന്ന് നവരാത്രി ആഘോഷങ്ങൾക്ക് കോലാട്ട് ബാലകൃഷ്ണ കുറുപ്പ് ഭദ്രദീപം തെളിയിക്കും. നാലാം തിയതി വരെ വിശേഷാൽപുജകളും കലാപരിപാടികളും നടക്കും. അഞ്ചിന് വൈകിട്ട് 6.30ന് പൂജവയ്പ്പ്. തുടർന്ന് നൃത്ത സംഗീതോത്സവം സിനിമാനടി സനിയ അയ്യപ്പൻ ഉദ്ഘാടനം ചെയ്യും. വാണീവിഹാരം സഭ പ്രസിഡന്റ് പി.കെ. സോമൻ അദ്ധ്യക്ഷത വഹിക്കും. സിനിമാ നടൻ മുരളി മോഹൻ, ഡോ.സി.എം. രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ഭാരതി ശ്രീധരൻ, എം.ജി.രാജീവ് മെമ്മോറിയൽ കാഷ് അവാർഡുകൾ സമ്മാനിക്കും.എട്ടിന് രാവിലെ പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം. വൈകിട്ട് 7ന് നൃത്തസന്ധ്യയോടെ സമാപിക്കും.