kochuveedu-
പുത്തൻവേലിക്കര സൗഹൃദ കൂട്ടായ്മ നിർമിക്കുന്ന മൂന്നാമത്തെ കൊച്ചുവീടിനു പഞ്ചായത്ത് അംഗം ഷൈനി ബിജു കല്ലിടുന്നു.

പറവൂർ : പുത്തൻവേലിക്കര സൗഹൃദ കൂട്ടായ്മ നിർമിക്കുന്ന മൂന്നാമത്തെ കൊച്ചുവീടിനു പഞ്ചായത്ത് അംഗം ഷൈനി ബിജു കല്ലിട്ടു. തുരുത്തൂർ അറപ്പാട്ട് സഹദേവന്റെ കുടുബത്തിനാണ് വീടു നിർമിച്ചു നൽകുന്നത്. 376 ചതുരശ്രഅടിയുള്ള വീടിന്റെ നിർമ്മാണം നാലര ലക്ഷം രൂപ ചെലവിൽ 100 ദിവസം കൊണ്ടു പൂർത്തിയാക്കും. രണ്ട് കിടപ്പുമുറി, ശുചിമുറി, അടുക്കള, സിറ്റൗട്ട് എന്നിവയടങ്ങുന്ന വീടാണ് നിർമിക്കുക. 34 വയസ്സുള്ള രോഗിയായ മകൾ, 80 വയസ്സുള്ള ഹൃദ്രോഗിയായ സഹോദരി എന്നിവരടങ്ങുന്നതാണ് സഹദേവന്റെ കുടുംബം. ഷീറ്റു വലിച്ചുകെട്ടിയാണ് ഇവർ താമസിക്കുന്നത്. ഡേവിസ് ഇളന്തിക്കര ഭവനനിർമാണത്തിനു മേൽനോട്ടം വഹിക്കും. കൊച്ചുവീട് രക്ഷാധികാരി എൻ.എം. ഹുസൈൻ,കൺവീനർ രഞ്ജിത്ത് മാത്യു, ജോയിന്റ് കൺവീനർമാരായ ബിബിൻ തമ്പി, പി.ജെ. തോമസ്, രതീഷ് തുരുത്തൂർ തുടങ്ങിയവർ പങ്കെടുത്തു.