കൂത്താട്ടുകുളം:വഎസ് എൻ ഡി പി യോഗം കൂത്താട്ടുകുളം യൂണിയന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 10 മണി മുതൽ യൂണിയൻ മന്ദിര ഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ്‌ പി.ജി. ഗോപിനാഥിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി സി.പി.സത്യൻ പ്രവർത്തന റിപ്പോർട്ടും കണക്കും, ബഡ്ജറ്റും അവതരിപ്പിക്കും. എല്ലാ വാർഷിക പ്രതിനിധികളും കൃത്യ സമയത്തു തന്നെ എത്തണമെന്ന് സെക്രട്ടറി സി.പി. സത്യൻ അറിയിച്ചു.