വൈപ്പിൻ: നായരമ്പലം വെളിയത്താംപറമ്പ് ബീച്ചിലേക്കുള്ള റോഡ് തകർന്നത് മൂലം യാത്രാക്ലേശം രൂക്ഷം. പൊതുജനങ്ങളുടെ ആശ്രയമായ ഹെൽത്ത് സെന്ററും, എൽപി സ്‌കൂളും, മൂന്ന് അംഗൻവാടികളും സമീപമുള്ളതീരദേശ റോഡാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്. ബസ് സർവ്വീസ് നിർത്തിയിട്ട് വർഷങ്ങളായി. ബീച്ചിലേക്ക് ഓട്ടോ കളും ഓടുന്നില്ല. റോഡിന്റെ ശോചനീയാവസ്ഥ ഉടനടി പരിഹരിച്ചില്ലെങ്കിൽ കോൺഗ്രസ് 12-ാം വാർഡ് കമ്മിറ്റിപ്രക്ഷോഭംനടത്തുമെന്ന് കെ. കെ. ദിശി, അനിൽ വടക്കേടത്ത്, സി. ടി. വികാസ് എന്നിവർ അറിയിച്ചു.