ബാലൻ അയ്യമ്പിള്ളി അനുസ്മരണം
വൈപ്പിൻ: അയ്യമ്പിള്ളി എസ്.പി മുഖർജി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലൻ അയ്യമ്പിള്ളി അനുസ്മരണം ടി.എം.സുകുമാരപിള്ള ഉദ്ഘാടനംചെയ്തു. തങ്കൻ കോച്ചേരി അനുസ്മരണ പ്രഭാഷണം നടത്തി. ഞാറക്കൽ ശ്രീനി, കെ.വി.ശശിധരൻ, എ.കെ.നാരായണൻകുട്ടി, എം.എം.വർഗീസ്, വി.കെ.ബാബു, ദയാനന്ദൻ, കെ.സി.ശശി എന്നിവർ സംസാരിച്ചു.