വൈപ്പിൻ: 2018-19 വർഷത്തെ ഏറ്റവും നല്ല ക്ഷീരകർഷക സംഘത്തിനുള്ള ജില്ലാതല പുരസ്‌കാരം പള്ളിപ്പുറം ക്ഷീരോത്പാദക സഹകരണസംഘത്തിന് ലഭിച്ചു. എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ ബാങ്ക് അഡ്മിനിസ്‌ട്രേറ്റർ സുരേഷ് മാധവൻ, ജനറൽ മാനേജർ ബി.ഓമനക്കുട്ടൻ എന്നിവരിൽ നിന്നും സംഘം പ്രസിഡന്റ് ടി.പി.ശിവദാസ്, വൈസ് പ്രസിഡന്റ് കെ.പി.ഗോപാലകൃഷ്ണൻ, സെക്രട്ടറി ജീമോൻ ലാസർ, ഭരണസമിതിയംഗം ഇ.വി. അച്ചുതൻ എന്നിവർ ഏറ്റുവാങ്ങി.