വൈപ്പിൻ: നായരമ്പലം ഹാപ്പി റസിഡന്റ്‌സ് അസോസിയേഷന്റെഏഴാം വാർഷികത്തോടനുബന്ധിച്ച് കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ് കരസ്ഥമാക്കിയ ഞാറയ്ക്കൽ ജോർജിനെ ഇന്ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ വെച്ച് ആദരിക്കും.
സിബി ചാലയ്ക്കൽ അധ്യക്ഷതവഹിക്കുന്ന സമ്മേളനം പ്രശസ്ത സിനിമാ സീരിയൽ താരം ഞാറയ്ക്കൽ ശ്രീനി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് മെമ്പർ മേരി ജേക്കബ്ബ്, അംബ്രോസ് കോരമംഗലത്ത്, ബിജു മനക്കൽ, മാത്യു വട്ടത്തറ, സിജു വട്ടത്തറ, അഡ്വ. മധുസൂദനൻ എന്നിവർ പ്രസംഗിക്കും.
സമ്മേളനത്തിൽ ഈവർഷം എസ്എസ്എൽസി,പ്ളസ് ടു വിജയികൾക്ക് സമ്മാന വിതരണവും നടത്തും.