വൈപ്പിൻ: ചെറായി ബീച്ചിൽ പട്ടികജാതിക്കാരനായ വയോധികന്റെ വസ്തു തട്ടിയെടുക്കാൻ ശ്രമിക്കുന്ന റിസോർട്ട് ഉടമകളെ അറസ്റ്റ് ചെയ്യണമെന്നും കൂട്ടു നിൽക്കുന്ന മുനമ്പം സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ നടപടിയെടുക്കണമെന്നുംആവശ്യപ്പെട്ട് പട്ടികജാതി-വർഗ്ഗ സംരക്ഷണ മുന്നണി ഇന്ന് ഉച്ചക്ക് 2 ന് ചെറായി ബീച്ച് ജനകീയ വായനശാലയിൽ സമരപ്രഖ്യാപന കൺവെൻഷൻനടത്തും. എം. ഗീതാനന്ദൻ ഉദ്ഘാടനം ചെയ്യും.