കെ.വി. പുരുഷോത്തമൻ
വൈപ്പിൻ: ചെറായി ജനത ബീച്ച് റോഡിൽ കണിയാരിപ്പറമ്പിൽ വേലായുധന്റെ മകൻ കെ.വി. പുരുഷോത്തമൻ (ശിവദാസ്-56) നിര്യാതനായി. ചെണ്ടമേള വിദ്വാനായിരുന്നു. ഭാര്യ: പരേതയായ ഉഷ. മക്കൾ: ആര്യദാസ്, സൂര്യദാസ്. മരുമകൻ: മിഥുൻ(ദുബായ്).
രമ്യ
വൈപ്പിൻ: കണ്ടക്കടവ് പുന്നക്കത്തറ വീട്ടിൽ സുമേഷിന്റെ ഭാര്യ രമ്യ (34) നിര്യാതയായി. എളങ്കുന്നപ്പുഴ നികത്തിത്തറ കുടുംബാഗമാണ്. മകൻ: ദീഷിത്ത്.