കൊച്ചി: മഹാത്മാഗാന്ധിയുടെ 151-ാം ജയന്തി ആഘോഷ വേളയിൽ ശുചിത്വദൗത്യത്തിൽ നാടിനാകെ മാതൃകയാവുകയാണ് സെന്റ് ആൽബർട്സ് ഓട്ടോണമസ് കോളേജ് . ശുചിത്വ വാരാഘോഷത്തിന് വ്യത്യസ്ത ദൗത്യങ്ങളാണ് കോളേജ് ഏറ്റെടുത്ത് നടത്തുന്നത് .ആൽബർടിയൻ സ്വച്ഛതാ മിഷൻ 2019 എന്ന പേരിട്ടിരിക്കുന്ന വാരാഘോഷം കലാലയ വിദ്യാർത്ഥികളിൽ ശുചിത്വ ജീവിത പ്രാധാന്യം വ്യക്തമാക്കി കൊടുത്ത് , കലാലയങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുകയാണ് കോളേജ് .ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയിൽ ശുചിത്വം വിഷയമാക്കി സെമിനാറുകൾ ,പോസ്റ്റർ തയ്യാറാക്കൽ എന്നിവ നടന്നു. സ്വച്ഛതാ കുടുംബം പദ്ധതിയിൽ വിദ്യാർത്ഥികൾ വീടും പരിസരവും വൃത്തിയാക്കി . അവയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തു. ഇന്ന് നടത്തുന്ന ചങ്ങാതിക്കൂട്ടത്തിൽ സുഹൃത്ത് സംഘങ്ങൾ ചേർന്ന് തിരെഞ്ഞെടുക്കുന്ന ഇടം വൃത്തിയാക്കും. നാളെ സ്വച്ഛതാ ക്ളാസ്സ് റൂം ആചരിക്കും. ക്ളാസ്സ് മുറികൾ , ലാബുകൾ , കോളേജ് വരാന്തകൾ എന്നിവ വിദ്യാർത്ഥികൾ വൃത്തിയാക്കുന്നതോടൊപ്പം പരിസര വാസികളെ ദൗത്യത്തിൽ പങ്കാളികളാക്കും. ഒക്ടോബർ 1 ന് സ്വച്ഛതാ കലാലയം . കോളേജും പരിസരവും വൃത്തിയാക്കൽ , ശുചിത്വം വിഷയമാക്കി പോസ്റ്റർ രചനാ മൽസരം , മാലിന്യങ്ങൾ തരം തിരിച്ച് നിർവീര്യമാക്കുന്ന മാലിന്യ സംസ്കരണ പദ്ധതി എന്നിവയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഗാന്ധിജയന്തി ദിനത്തിൽ കോർപ്പറേഷൻ മേയർ സൗമിനി ജെയിൻ ബോധവത്ക്കരണ ക്ളാസ് നയിക്കും. സ്വച്ഛതാ നാട് എന്ന ആശയവുമായി എറണാകുളം ബാനർജി .