k-p-varghese
മുടക്കുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി' അവറാച്ചന് കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയസ്വീകരണത്തിൽ പ്രസിഡന്റ് കെ. പി. വർഗീസ് ഉപഹാര സമർപ്പണം നടത്തുന്നു.

പെരുമ്പാവൂർ: സഹകരണ സാമൂഹിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച് അന്താരാഷ്ട്ര പുരസ്‌കാരം കരസ്ഥമാക്കിയ മുടക്കുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി അവറാച്ചന് കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി .പ്രസിഡന്റ് കെ.പി.വർഗീസ് ഉപഹാര സമർപ്പണം നടത്തി. ഒ. ദേവസി, പോൾ ഉതുപ്പ്, ബേസിൽ പോൾ, കെ. കെ. മാത്തുക്കുഞ്ഞ്, ജോയി പൂണേലിൽ, ഒ. സി. കുരിയാക്കോസ്, ജോഷി തോമസ്, എൽദോ ചെറിയാൻ, പി. പി. മത്തായി, കെ.എം പൗലോസ്, രാജൻ വർഗീസ്, സജി പടയാട്ടിൽ എന്നിവർ പ്രസംഗിച്ചു