പെരുമ്പാവൂർ: പാലാ ഉപതിരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ വിജയത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് ടൗണിൽ പ്രകടനവും യോഗവും നടന്നു. യൂണിയൻ ബാങ്ക് കവലയിൽ നിന്നാരംഭിച്ച പ്രകടനം യാത്രിനിവാസിൽ സമാപിച്ചു.തുടർന്ന് ചേർന്ന യോഗത്തിൽ അഡ്വ. എൻ സി മോഹനൻ, കെ കെ അഷറഫ്, വി പി ശശീന്ദ്രൻ ,കെ പി റെജിമോൻ, സതി ജയകൃഷ്ണൻ, കെ ഇ നൗഷാദ്, സി ബി എ ജബ്ബാർ, വി പി ഖാദർ ,വി കെ സന്തോഷ്, എസ് മോഹനൻ, രാജേഷ് കാവുങ്കൽ ,ടി പി അബ്ദുൾ അസീസ്, സി കെ അസീം, എം വി സെബാസ്റ്റ്യൻ, പോൾ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.