കൂത്താട്ടുകുളം: ജനമൈത്രി പോലീസ് മേഖലാ റസിഡന്റ്സ് അസോസിയേഷൻ. ഹരിതസമൃദ്ധി എന്നിവയുടെ നേതൃത്വത്തിൽ നടന്ന മത്സ്യസമൃദ്ധി വിളവെടുപ്പ് ജില്ലാ പോലീസ് സൂപ്രണ്ട് കെ.കാർത്തിക് ഉദ്ഘാടനം ചെയ്തു. റസിഡന്റ്‌സ് അസോസിയേഷൻ മേഖല പ്രസിഡന്റ് ബേബി ആലുങ്കൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ റോയി എബ്രാഹം മുഖ്യ പ്രഭാഷണം നടത്തി. സിഐ കെ.ആർ.മോഹൻദാസ്, എസ്ഐ കെ.ബ്രിജുകുമാർ, കെ.മോഹനൻ, ഫിലിപ്പ് വർഗ്ഗീസ്, ബെന്നി മാത്യു, ജനമൈത്രി സിആർഒ എസ്.എൻ.ഷീല, ഹരിത സമൃദ്ധി ചെയർമാൻ കെ.മോഹനൻ, കൺവീനർ പി.എസ്.സാബു,സിപിഒ മാരായ എം.കെ.ജയകുമാർ, സിബി അച്ചുതൻ എന്നിവർ പ്രസംഗിച്ചു. യുവകർഷക പുരസ്കാര ജേതാവ് ഉല്ലാസ് തോമസിനെ ചടങ്ങിൽ ആദരിച്ചു. പി.സി. മർക്കോസ് സ്വാഗതവും, എസ്.ഭദ്രകുമാർ നന്ദിയും പറഞ്ഞു. പൊലീസ് ക്വാർട്ടേഴ്സിലെ കാട് കയറിക്കിടന്ന രണ്ടേക്കറോളം വരുന്ന സ്ഥലം വെട്ടി തെളിച്ച് കൃഷിയിറക്കി.