മൂവാറ്റുപുഴ യൂണിയന്റെയും കേരള കൗമുദിയുടേയും സംയുക്താഭിമുഖ്യത്തിൽ വിദ്യാരംഭം ഒക്ടോബർ8ന്
മൂവാററുപുഴ: മൂവാററുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ വിദ്യാരംഭത്തോടനുബന്ധിച്ചുള്ള നവരാത്രി മഹോത്സവം 29 ന് തുടങ്ങി ഒക്ടോബർ 8ന് സമാപിക്കും. സമാപന ദിവസമായ 8ന് രാവിലെ 9ന് എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെയും കേരള കൗമുദിയുടേയും സംയുക്താഭിമുഖ്യത്തിലുള്ള വിദ്യാരംഭം ചടങ്ങുകൾക്ക് തുടക്കമാകും. മഹാനവമി ദിനത്തിൽ സരസ്വതി മണ്ഡപത്തിൽ വിശേഷാൽ പൂജകളും, വിദ്യാർത്ഥികൾക്കായി സരസ്വതി മന്ത്ര അർച്ചനയുംസമൂഹ പ്രാർത്ഥനയും നടത്തുന്നുണ്ട്. വിദ്യാരംഭ ചടങ്ങുകളിൽ ക്ഷേത്രം മേൽശാന്തിക്ക് പുറമെ കേരളസാഹിത്യഅക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ, പി.എസ്.സി മെമ്പർ ഡോ. കെ.പി. സജിലാൽ എന്നീ ഗുരുക്കന്മാരാണ് ആദ്യക്ഷരം തേനിൽ മുക്കിയ സ്വർണം കൊണ്ട് കുഞ്ഞുങ്ങളുടെ നാവിൽ കുറിക്കുന്നത്. വിദ്യാരംഭത്തിന് എത്തുന്ന കുട്ടികൾക്ക് വിശിഷ്ട കദളിഫല നിവേദ്യ പ്രസാദംനൽകും , മുതിർന്നവർക്ക് എഴുതാനും സംഗീതോപാസന നടത്തുവാനും ചിത്ര രചനക്കും സൗകര്യമുണ്ട്. വിദ്യാരംഭത്തിന് മുന്നോടിയായി 29 മുതൽ ഒക്ടോബർമൂന്ന് വരെ ദേവി സന്നിധിയിൽ വിശേഷാൽ പൂജകൾ നടത്തും. ഒക്ടോബർഅഞ്ചിന് പൂജവയ്പും പതിവ് പൂജകളും, 6ന് ശ്രീചക്ര പൂജ, 7ന് മഹാനവമി വിശേഷാൽ പൂജകൾ, 8ന് വിജയ ദശമി, പൂജയെടുപ്പ്, വിദ്യാരംഭം . നവരാത്രി വ്രതം അനുഷ്ഠിക്കുന്നവർക്ക് മാത്രമേ സമൂഹാർച്ചനയിലും സാരസ്വതഘൃതസേവയിലും പങ്കെടുക്കുവാൻ കഴിയുകയുള്ളുവെന്ന് യൂണിയൻ പ്രസിഡന്റ് വി.കെ . നാരായണൻ, സെക്രട്ടറി ഇൻ ചാർജ്ജ് അഡ്വ.എ.കെ. അനിൽകുമാർ, വെെസ് പ്രസിഡന്റ് പി.എൻ. പ്രഭ, ക്ഷേത്ര കമ്മറ്റി കൺവീനർ പി.വി. അശോകൻ , ബോർഡ് മെമ്പർ പ്രമോദ് കെ. തമ്പാൻ, അഡ്വ . എൻ രമേശ് എന്നിവർ അറിയിച്ചു.