ഉദ്ഘാടനം ഇന്ന്


മൂവാറ്റുപുഴ: ഓൾ കേരള പൈനാപ്പിൾ മർച്ചൻറ്അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെഇതര സംസ്ഥാന തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പുംആവാസ് ഇൻഷ്വറൻസ് പദ്ധതിയും നടപ്പാക്കുന്നു.

ഇന്ന് രാവിലെ 8 ന്‌ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ പൈനാപ്പിൾ മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് ജോസ് പെരുമ്പിള്ളിക്കുന്നേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡൻറ് ജിമ്മി തോമസ്, സെക്രട്ടറി ജോസ് വർഗീസ്, ട്രഷറർ ജോസ് മാത്യു തുടങ്ങിയവർ പ്രസംഗിക്കും.

ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന് തൊഴിൽ ചെയ്യുന്ന 18 നും 60നും മദ്ധ്യെ പ്രായമുള്ളവർക്കാണ് പദ്ധതി നടപ്പാക്കുന്നത്. ഏതെങ്കിലും അംഗീകൃത തിരിച്ചറിയൽ രേഖയുമായി എത്തുന്ന ഇതര സംസ്ഥാനക്കാർക്ക് സൗജന്യമായി പദ്ധതിയിൽ ചേരാം. പ്രതിവർഷം പതിനയ്യായിരം രൂപയുടെ സൗജന്യ ചികിത്സയും മരണമടഞ്ഞാൽ രണ്ടു ലക്ഷം രൂപയും നൽകുന്നതാണ് പദ്ധതി. മരണാനന്തര സഹായമായി സ്വന്തം നാട്ടിലെത്തിക്കാനുള്ള ചെലവും ഈ പദ്ധതി വഴി നൽകും. അംഗീകൃത തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇൻഷ്വറൻസ് കാർഡ് തയാറാക്കുന്നത്.

മെഡിക്കൽ ക്യാമ്പിൽ കുഷ്ഠരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി​ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘം പങ്കെടുക്കും. ആവശ്യക്കാർക്ക് സൗജന്യമായി മരുന്നും വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.