ആലുവ: 694 കോടി രൂപ വരവും 683 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന് മിൽമ എറണാകുളം മേഖല വാർഷിക ജനറൽ ബോഡിയുടെ അംഗീകാരം.
ക്ഷീരമേഖലയിൽ മികച്ച പ്രവർത്തനം നടത്തിയവരെയും സംഘങ്ങളെയും ആദരിച്ചു. കൂടുതൽ ഗുണമേന്മയുള്ള പാൽ നൽകിയ സംഘങ്ങളായി കാപ്പിക്കാട്, മാമലശേരി, പരിയാരം, കരിമണ്ണൂർ എന്നീ ക്ഷീരസംഘങ്ങളെ തിരഞ്ഞെടുത്തു.
മേഖല ചെയർമാൻ ജോൺ തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ മുരളീധരദാസ്, മറിയ ലോനപ്പൻ, പി.എസ്. സെബാസ്റ്റ്യൻ, എം.പി. ജയൻ, ജോൺസൺ ജോസഫ്, സോണി ഈതച്ചൻ, ലിസി സ്റ്റീഫൻ, ലിസി സേവ്യർ എന്നിവർ സംസാരിച്ചു.