അങ്കമാലി:പി.എം.എ.വൈ. ഭവന പദ്ധതിയുടെ ഭാഗമായി ഹരിത ഭവനം സുന്ദര ഭവനം എന്ന ആശയത്തെ ആസ്പദമാക്കി യു.പി., ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി വിഭാഗം സ്കൂൾ കുട്ടികൾക്കായി അങ്കമാലി നഗരസഭ എ.പി.കുര്യൻ മെമ്മോറിയൽ ഹാളിൽ വച്ച് ചിത്രരചന മത്സരം നടത്തി.നഗരസഭ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അംബുജാക്ഷൻ ഉദ്ഘാടനം നിർവ്വഹിച്ചു.പി.എം.എ.വൈ. നിർവ്വഹണ ഉദ്യോഗസ്ഥൻ ജി.സുധീഷ് കുമാർ, കോഡിനേറ്റർ മഞ്ജുഷ നിജിൽ ,പി.ശശി, തുടങ്ങിയവർ സംസാരിച്ചു

വിവിധ സ്കൂളുകളിൽ നിന്നായി നിരവധി കുട്ടികൾ പങ്കെടുത്തു.