കിഴക്കമ്പലം: സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുന്നത്തുനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സാന്ത്വന പെൻഷൻ വിതരണം തുടങ്ങി. വിതരണോദ്ഘാടന സമ്മേളനം കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ നിർവ്വഹിച്ചു. പെൻഷൻ തുക ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.കെ അയ്യപ്പൻ കുട്ടിയും, ജില്ലാപഞ്ചായത്തംഗം ജോർജ് ഇടപ്പരത്തിയും വിതരണം ചെയ്തു. ബ്ളോക്ക് പഞ്ചായത്തംഗം ഷൈജ അനിൽ, പഞ്ചായത്തംഗങ്ങളായ എ.പി കുഞ്ഞുമുഹമ്മദ്, എൻ.വി രാജപ്പൻ, ശ്യാമള സുരേഷ്, വാഹിദ മുഹമ്മദ്, കെ.എം സലീം, യൂണിറ്റ് സെക്രട്ടറി എം.കെ രാജൻ, പ്രസിഡണ്ട് കെ.എ വീരാക്കുട്ടി, കെ.എസ് വർഗീസ്, കെ.കെ ഗോപാലൻ, കെ.പി റോയി, പി.എൻ സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ നിർദ്ധനരും, നിരാലംബരുമായ 300 പേർക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന പദ്ധതി ജില്ലാ നേതൃത്വമാണ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്.