revathy
മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയത്തിലെ മലയാളം അദ്ധ്യാപികരേവതിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി സമാഹരിച്ച തുക സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ച് വിദ്യാ ഭാരതി ക്ഷേത്രീയ സഹസംഘടനകാര്യദർശി എ.സി. ഗോപിനാഥിൽ നിന്നും ഭർത്താവ് ദീപുവും മകൾ അദ്വെെതയും ചേർന്ന് ഏറ്റുവാങ്ങുന്നു. അനിത ആർ, ഉഷശശിധരൻ, എൻ.അജിത്, വി.എൻ. വിജയൻ, കെ.കെ. ദിലീപ് കുമാർ എന്നിവർ സമീപം.

മൂവാറ്റുപുഴ:മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയത്തിലെ മലയാളം അദ്ധ്യാപികപരേതയായരേവതിയുടെ കുടുംബസഹായനിധി കുടുംബത്തിന് കെെമാറി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാ ഭാരതി ക്ഷേത്രീയ സഹസംഘടനകാര്യദർശി എ.സി. ഗോപിനാഥിൽ നിന്നും ഭർത്താവ് ദീപുവും ഏകമകൾ അദ്വെെതയും ചേർന്നാണ് സഹായനിധിയുടെ ചെക്ക് ഏറ്റുവാങ്ങിയത്. സമ്മേളനം നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി പ്രസിഡന്റ് എൻ. അജിത് അദ്ധ്യക്ഷത വഹിച്ചു. സമിതി സെക്രട്ടറി കെ.കെ.ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. ഹെഡിമിസ്ട്രസ് അനിത .ആർ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർമാരായ അഡ്വ. പി. പ്രേംചന്ദ്, ബിന്ദു സുരേഷ്, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന വെെസ് പ്രസിഡന്റ് ഡോ. എൻ. ഇന്ദുചൂഡൻ, ആർ.എസ്.എസ് ജില്ലാ കാര്യ വാഹ് കെ.ആർ. റെജി, വി.എൻ. വിജയൻ, എ.ജി .രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് എം.കെ.ശ്രീധരൻ നന്ദി പറഞ്ഞു.