rajgopal-krishnan
രാജ് ഗോപാൽ കൃഷ്ണൻ

കൊച്ചി: ഇന്ത്യൻ യോഗ അസോസിയേഷന്റെ കേരളാ ഘടകം രൂപീകരിച്ചു. ഭാരവാഹികൾ : വിവേകാനന്ദ കേന്ദ്ര ഡയറക്ടർ ഡോ. എം.ലക്ഷ്മി കുമാരിയെ ചെയർപേഴ്സണായും

ആർട് ഒഫ് ലിവിംഗ് യോഗ റീജിയണൽ ഡയറക്ടർ രാജ് ഗോപാൽ കൃഷ്ണനെ ജനറൽ സെക്രട്ടറിയായും തി​രഞ്ഞെടുത്തു. കേന്ദ്ര ആയുഷ് മന്ത്രാലയവും സംസ്ഥാന സർക്കാരുമായി ചേർന്ന് കേരളത്തിലുടനീളം വിവിധ വെൽനെസ്- യോഗ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി രാജ് ഗോപാൽ കൃഷ്ണൻ അറിയിച്ചു. മറ്റ് ഭാരവാഹി​കൾ: വൈസ് ചെയർമാൻമാർ : നടരാജ് (ശി​വാനന്ദ യോഗാശ്രമം, നെയ്യാർ), ഡോ.ജി​തേന്ദ്രശർമ്മ (ശ്രീഅരബി​ന്ദോ സൊസൈറ്റി​, കോഴി​ക്കോട്), ഇ.തി​പ്പേ സ്വാമി​ (പതഞ്ജലി​ യോഗപീഠ്, പാലക്കാട്) ട്രഷറർ: സുധാകർ തരി​മേല്ല (വി​വേകാനന്ദ കേന്ദ്ര വേദി​ക് വി​ഷൻ ഫൗണ്ടേഷൻ, കൊടുങ്ങല്ലൂർ). ജോ. സെക്രട്ടറി​മാർ : കൈതപ്രം വാസുദേവൻ നമ്പൂതി​രി​ (പതഞ്ജലി​ യോഗ സെന്റർ, എറണാകുളം), ഷൈജു കൃഷ്ണൻ (ശ്രീ ശ്രീ സ്കൂൾ ഒഫ് യോഗ)