sanakan
എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിച്ച വിവാഹ പൂർവ്വ കൗൺസിംലിംഗ് കോഴ്സ് യോഗം ഡയറക്ടർ ബോർഡ് അംഗം പി.പി. സനകൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ 46-മത് വിവാഹ പൂർവ്വ കൗൺസിംലിംഗ് കോഴ്സ് യോഗം ഡയറക്ടർ ബോർഡ് അംഗം പി.പി. സനകൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, കൗൺസിലർ സജീവൻ ഇടച്ചിറ, വനിത സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, കേന്ദ്ര സമിതിയംഗം ലീല രവീന്ദ്രൻ, കൗൺസിലർമാരായ ഷിബി ബോസ്, ലളിത ഷാജി, സജിത സുഭാഷണൻ, യൂത്ത് മൂവ്മെന്റ് ജോയിന്റ് സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, ദേവദാസ് ആലുവ, രാജീവ് കീഴ്മാട് എന്നിവർ സംസാരിച്ചു. പായിപ്ര ദമനൻ, ബിന്ദു വിനോദ്, ടി.ആർ. ശരത് എന്നിവർ ക്ളാസെടുത്തു. ഡോ. സുരേഷ് കുമാർ, സുജൻ മേലുകാവ്, ശ്യാം എന്നിവർ ഇന്ന് ക്ളാസെടുക്കും.