പള്ളുരുത്തി: എസ്.എൻ.ഡി.പി വലിയ പുല്ലാര വടക്ക് ശാഖയുടെ ആഭിമുഖ്യത്തിൽ നവരാത്രിയാഘോഷം സംഘടിപ്പിക്കുന്നു.ഇതിനോടനുബന്ധിച്ച് ഡോ.സി.കെ.ജയങ്കർ സ്മാരക പ്രാർത്ഥന യൂണിറ്റിന്റെ വാർഷികവും നടക്കും.ഇന്ന് മുതൽ ഒക്.8 വരെ സുവർണ ജൂബിലി സ്മാരക ഗുരുമന്ദിരത്തിൽ വൈകിട്ട് 5ന് ചന്ദ്രശേരി ആശുപത്രി ഉടമ ഡോ. ഭാമജയങ്കർ ഭദ്രദീപ പ്രകാശനം നടത്തും. യോഗം അസി.സെക്രട്ടറി ഇ.കെ.മുരളിധരൻ ഉദ്ഘാടനം ചെയ്യും.ഭാനുമതി ടീച്ചർ അദ്ധ്യക്ഷത വഹിക്കും.കെ.ആർ.അംബുജൻ, എ.ഡി.സുധാകരൻ, ജിഷ സുധീർ, ശാന്തിനി മഹേശൻ തുടങ്ങിയവർ പ്രസംഗിക്കും.തുടർന്നുള്ള ദിവസങ്ങളിൽ നൃത്ത്യങ്ങൾ, ദേവി സ്തുതികളുടെ ആലാപനം, സംഗീതാർച്ചന, തിരുവാതിര, ഭജൻസ് എന്നിവ നടക്കും. ഒക്ടോബർ 6 ന് പൂജവെയ്പ്, 8 ന് വിദ്യാരംഭം എന്നിവ നടക്കും.