കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെയും , നാഷണൽ എംപ്ലോയ്മെൻറ് വിഭാഗത്തിന്റെയും സഹകരണത്തോടെ കാർമിക _ 2019 മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു. സർവകലാശാല ക്യാമ്പസിൽ വച്ച് നടന്ന ജോബ് ഫെയർ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. തൊഴിൽ മേളയിൽ പ്രൊ. വൈസ്. ചാാൻസലർ പ്രൊഫ.കെ.എസ്.രവികുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ നിന്നായി 70 തൊഴിൽദാതാക്കളും 4200 ലധികം ഉദ്യോഗാർത്ഥികളും തൊഴിൽ മേളയിൽ പങ്കെടുത്തു. 700 ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിച്ചു. 1300 ലധികം ഉദ്യോഗാർത്ഥികൾ ഷോർട്ട് ലിസ്റ്റിൽ പ്രവേശനം നേടി. മേഖല എംപ്ലോയ്മെൻറ് ഡെപ്യൂട്ടി ഡയറക്ടർ എം പ്രഭാകരൻ, സിൻഡിക്കേറ്റ് അംഗം പ്രൊഫ. എം മണി മോഹൻ, രജിസ്ട്രാർ ഇൻ ചാർജ് ചാർജ് പി ഉണ്ണികൃഷ്ണൻ, ഗൈഡൻസ് ബ്യൂറോ ലൂക്കോസ് ജോർജ്, ഡപ്യൂട്ടി ചീഫ് എം.വി.പോളച്ചൻ എന്നി വർ പ്രസംഗിച്ചു