തോപ്പുംപടി: മട്ടാഞ്ചേരിയിലെ തകർന്ന റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് മഹാത്മ സാംസ്ക്കാരിക വേദി പ്രവർത്തകർ ചൂണ്ടയിട്ട് പ്രതിഷേധിച്ചു. കൂവപ്പാടം സാന്റോ ഗോപാലൻ റോഡിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിനോടകം നിരവധി യാത്രക്കാർ ഈ റോഡിൽ വീണ് അപകടം സംഭവിച്ചിട്ടും അധികാരികൾ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. സാംസ്ക്കാരിക പ്രവർത്തകൻ കെ.ബി.സലാം ഉദ്ഘാടനം ചെയ്തു. ഷമീർ വളവത്ത് അദ്ധ്യക്ഷത വഹിച്ചു.