ഫോർട്ട് കൊച്ചി: കൊച്ചിൻ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ അലുമിനി കരുവേലിപ്പടി ഗവ.ആശുപത്രിയിൽ സംഗീത സാന്ത്വന പരിപാടി സംഘടിപ്പിച്ചു. ഗായകൻ പ്രദീപ് പള്ളുരുത്തിയുടെ നേത്യത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടി രോഗികൾക്ക് സാന്ത്വനമായി മാറി. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇന്ന് പനമ്പിള്ളി നഗറിൽ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ടി.പി.സലിം, അബ്ദുൾ ഹക്കിം എന്നിവർ അറിയിച്ചു.