പള്ളുരുത്തി: നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഓഷ്യോനോഗ്രാഫി നടത്തിയ ക്വിസ് മത്സരത്തിൽ ഇടക്കൊച്ചി ഗവ.സ്കൂൾ ഒന്നാം സ്ഥാനം നിലനിർത്തി.വിദ്യാർത്ഥികളെ പി.ടി.എ അനുമോദിച്ചു.ചടങ്ങിൽ പ്രധാന ദ്ധ്യാപിക കെ.ജെ.ഓമന,പി.ടി.എ പ്രസിഡന്റ് കെ.വി.ബൈജു, അദ്ധ്യാപകരായ ഷമ്മി മാത്യം, സജിതാ മോൾ, പ്രീതി, ഭാരവാഹി റിഡ്ജൻ റിബല്ലോ തുടങ്ങിയവർ സംബന്ധിച്ചു.