കെച്ചി: സംഘടിത സൈബർ ആക്രമണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് നടൻ മോഹൻലാൽ പറഞ്ഞു. കൊക്കൂൺ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബർ ഇടങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാനാകണം. സൈബർ ലോകത്തെ അറിവുകൾ സാധാരണക്കാർക്ക് മനസ്സിലാക്കാനുള്ള വേദിയായി കൊക്കൂൺ മാറുകയാണ്. സൈബർ വിദ്യാർത്ഥികൾക്കും വിദഗ്ധർക്കുള്ള ചർച്ചയ്ക്കും കൊക്കൂൺ വേദിയാകുന്നുവെന്നും മോഹൻലാൽ പറഞ്ഞു.