കാലടി: വേങ്ങൂർ ഈട്ടുങ്ങ വീട്ടിൽ ദേവസ്സി മകൻ ഷൈൻ (II) കുളത്തിൽ മുങ്ങി മരിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വീടിന്റെ പരിസരത്തെ കുളത്തിൽ കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ പോയ ഷൈനെ വൈകിട്ടും കാണാതെയായതോടെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.മറ്റൂർ സെന്റ്.ആന്റണീസ് സ്കൂളിലെ 5-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. മാതാവ് ഷീജ, സഹോദരൻ ഷാരോൺ