കൊച്ചി : കൊച്ചിൻ സ്മാർട്ട് മിഷൻ, കൊച്ചി മെട്രോ റെയിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ 'സൈക്കിൾ ടു റീസൈക്കിൾ' സൈക്കിളത്തൺ സംഘടിപ്പിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. കൊച്ചി മെട്രോ ഡയറക്ടർ തിരുമൻ ആർച്ചുനൻ പച്ചക്കൊടി വീശി.
കൊച്ചിയുടെ പലഭാഗങ്ങളിൽ നിന്നായി ഇരുനൂറോളം സൈക്ലിസ്റ്റുകൾ പങ്കെടുത്തു. ക്ലീൻ കൊച്ചി, ഗ്രീൻ കൊച്ചി കാമ്പയിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ പ്ലാസ്റ്റിക് വിമുക്ത കൊച്ചിക്ക് പ്രതിജ്ഞയെടുത്തു. വൈ.എം.സി.എ പ്രസിഡന്റ് പോൾസൺ കെ.പി, സുനിൽ ജേക്കബ് ജോസ്, കൊച്ചി മെട്രോ ജനറൽ മാനേജർ രാജേന്ദ്രൻ എ.ആർ, കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ജനറൽ മാനേജർ രാജി ആർ, ഹെക്‌സി സൈക്കിൾ പ്രതിനിധി സ്റ്റാലിൻ, ജൈജു ബാബു എന്നിവർ സംസാരിച്ചു.
ഹൈക്കോടതി പാർക്കിംഗിൽ നിന്ന് ആരംഭിച്ച സൈക്കിളത്തൺ ക്യൂൻസ് വാക് വേ വഴി ചത്ത്യാത്ത് റോഡിലൂടെ ചിറ്റൂർ റോഡിലെത്തി എം.ജി റോഡ്. ഡി.എച്ച് റോഡ്, പാർക്ക് അവന്യൂ റോഡ് എന്നിവടങ്ങളിലൂടെ ഹൈക്കോടതിയിൽ തിരിച്ചെത്തി സമാപിച്ചു.