കൊച്ചി: ഒക്‌ടോബർ മാസം കത്തോലിക്കാസഭ പ്രേഷിതമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി പി.ഒ.സിയിൽ നടന്ന സമ്മേളനം കർദിനാൾ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ, ഫാ. വർഗീസ് വള്ളിക്കാട്ട്, കേരള കാത്തലിക് ഫെഡറേഷൻ പ്രസിഡന്റ് പി.കെ. ജോസഫ്, കേരള കാത്തലിക് കൗൺസിൽ സെക്രട്ടറി ജോജി ചിറയിൽ എന്നിവർ പ്രസംഗിച്ചു. ഫാ.ജസ്റ്റിൻ വെട്ടുകല്ലേൽ, ഫാ.ഡായ് കുന്നത്ത് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.