heart
ലോക ഹൃദയദിനത്തോടനുബന്ധിച്ച് ലയൺ ക്ലബ് സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയും ആസ്റ്റർ മെഡ്സിറ്റിയും സംയുക്തമായി നടത്തിയ കൂട്ടനടത്തം ഹാർട്ട് ഫൗണ്ടേഷൻ ചെയർമാൻ ജോസ് ചാക്കോ പെരിയപ്പുറവും ആസ്റ്ററിലെ കാർഡിയേളജിസ്റ്റ് ഡോ കെ. അനിൽകുമാറും സംയുക്തമായി ഫ്ളാഗ് ഒഫ് ചെയ്യുന്നു

കൊച്ചി : ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ നേതൃത്വത്തിൽ ആസ്റ്റർ മെഡിസിറ്റിയുമായി സഹകരിച്ച് ലോക ഹൃദയദിനത്തിൽ കൂട്ടനടത്തം സംഘടിപ്പിച്ചു. മറൈൻഡ്രൈവിൽ ഹാർട്ട് ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ആസ്റ്റർ മെഡ്സിറ്റി സീനിയർ കാർഡിയോളജിസ്റ്റ് ഡോ.കെ. അനിൽകുമാർ എന്നിവർ ചേർന്ന് ഫ്ളാഗ് ഒഫ് ചെയ്തു. സെന്റ് തെരേസാസ് കോളേജിൽ സമാപിച്ചു. ലയൺസ് ഗവർണർ രാജേഷ് കോളരിയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ആർ.ജി. ബാലസുബ്രഹ്മണ്യം, വി.സി. ജെയിംസ്, പ്രിൻസിപ്പൽ സജിമോൾ അഗസ്റ്റിൻ, രാജൻ നമ്പൂതിരി, ദാസ് മങ്കിടി, വിൻസന്റ് കല്ലറയ്ക്കൽ, കുര്യൻ ആന്റണി, ജോസഫ് മാത്യു എന്നിവർ സംസാരിച്ചു.