കാലടി: ആലുവ എം.എൽ.എയുടെ കാരുണ്യ പദ്ധതിയായ അമ്മക്കിളിക്കൂട് ഭവനപദ്ധതിയിലെ 31-ാമത് വീടിന്റെ താക്കോൽദാനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പാറപ്പുറത്ത് സുരഭിക്കാണ് വീട് നൽകിയത്. യൂണിമണി ചെയർമാൻ ഡോ. ബി.ആർ. ഷെട്ടിയാണ് സ്പോൺസർ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അമ്പിളി ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സസേവ്യർ, വാർഡ് മെമ്പർമാരായ പി. അശോകൻ, ഗ്രേസി ദയാനന്ദൻ, എം.എൽ. ജോസ്, വിജി ബിജു തുടങ്ങിയവർ പങ്കെടുത്തു.