അങ്കമാലി: തെളിനീർ അങ്കമാലിയുടെ നേതൃത്വത്തിൽ ബി.പി.സി.എല്ലിന്റെ സഹകരണത്തോടെ ഇന്ന് രാവിലെ മുതൽ അങ്കമാലി നഗരത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കും. ടൗൺ കപ്പേളക്ക് സമീപം രാവിലെ 9 .30 ന് കേണൽ മുരുകയ്യ , അർജുന അവാർഡ് ജേതാവ് ടോം ജോസ് ,ദേശീയ വോളിബാൾ താരം രാജീവ് , ജയ്സൺ പാനികളങ്ങര എന്നിവർ നാലുവഴികളിലേക്ക് ഫ്ളാഗ് ഓഫ് ചെയ്യും. ജനപ്രതിനിധികളും സാമൂഹ്യ-രാഷ്ട്രീയ- നേതാക്കളും പങ്കെടുക്കും.

പാട്രിക്സ് അക്കാഡമി, നിർമൽജ്യോതി കോളേജ് , വിശ്വജ്യോതി പബ്ളിക് സ്കൂൾ , എൽ.എഫ് ആശുപത്രി , കെ.ജി. ഹോസ്പിറ്റൽ, മോണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജ്, ഡിസ്റ്റ്, ഫിസാറ്റ് എന്നീ സ്ഥാപനങ്ങളിലെ 400 വിദ്യാർത്ഥികൾ ഉൾപ്പെടെ 500 സന്നദ്ധ പ്രവർത്തകരാണ് ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കുന്നതെന്ന് ഡയറക്ടർ ജോർജ് സ്റ്റീഫനും സെക്രട്ടറി ചാൾസ് തയ്യിലും അറിയിച്ചു . ടൗണിലെ സ്ഥാപനങ്ങളിലുള്ള പ്ലാസ്റ്റിക് മാലിന്യവും യജ്ഞത്തിൽ പങ്കെടുക്കുന്നവരെ ഏൽപ്പിക്കാം.