അങ്കമാലി : നഗരസഭ ഭരണസമിതിയുടെ നാലാമത് വാർഷികം നവംബർ 1 മുതൽ ഒരാഴ്ച വികസനോത്സവമായി സംഘടിപ്പിക്കുന്നു. എ.പി.കുര്യൻ മെമ്മോറിയൽ ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ചെയർപേഴ്‌സൺ എം.എ. ഗ്രേസി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.എസ് ഗിരിഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ വിനീത ദിലീപ്, പുഷ്പമോഹൻ.കെ.കെ.സലി, ഷോബി ജോർജ്, മുൻ വൈസ് ചെയർമാൻ സജി വർഗീസ്, സി.ഡി.എസ് ചെയർപേഴ്‌സൺ ഗ്രേസി ദേവസി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അംബുജാക്ഷൻ എന്നിവർ സംസാരിച്ചു.