മാടവന:​ നെട്ടുർ-മാടവന ശ്രീനാരായണ സേവാസംഘം 47-മത് വാർഷികം സേവാസംഘം ഹാളിൽ നടന്നു. പ്രസിഡന്റ് എം.എ.കമലാക്ഷൻ വൈദ്യർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.കെ.പുരുഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. ശശിധരൻ കളപ്പുരക്കൽ,എ.ആർ.പ്രസാദ്, പി.കെ.മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് എ.വി.ദിനേശൻ കൃതജ്ഞത പറഞ്ഞു.