പള്ളുരുത്തി: ശ്രീധർമ്മ പരിപാലനയോഗം (എസ്.ഡി.പി.വൈ) പ്രസിഡന്റായി എ.കെ. സന്തോഷിനെയും ദേവസ്വം മാനേജരായി കെ.ആർ. മോഹനനെയും തിരഞ്ഞെടുത്തു. ദേശവഴി കൗൺസിലർമാരായി സി.ജി. പ്രതാപൻ (തറേഭാഗം), എ.എ. കുമാരൻ (വലിയ പുല്ലാര), കെ.വി. സരസൻ (ചെറിയ പുല്ലാര), എം.ഡി. ഷൈൻകുമാർ (കോണം പടിഞ്ഞാറ്), സി.ഡി. ജനാർദ്ദനൻ (കോണം കിഴക്ക് ), ഗോപാലൻ ചന്ദ്രൻ (തഴുപ്പ് തെക്ക്), എ.കെ. നടരാജൻ ( തഴുപ്പ് വടക്ക്), സി.എസ്. സന്തോഷ് (കടേഭാഗം), എ.ബി. ഗിരീഷ് ( പനയപ്പിള്ളി) എന്നിവരെയും 37 ജനറൽ അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.