ആലുവ: പന്തിരുകുലത്തെയും പെരുംതച്ചനെയും അവഹേളിച്ചതിനെതിരെ പെരുംതച്ചൻ കുലദേവത ക്ഷേത്രസമിതി ലേഖനം കത്തിച്ച് പ്രതിഷേധിച്ചു. പെരുംതച്ചന്റെ തട്ടകമായ ഉളിയന്നൂരിൽ നടന്ന പ്രധിഷേധസമ്മേളനം ക്ഷേത്രം കാര്യദർശി പ്രദീപ് പെരുംപടന്ന ഉദ്ഘാടനം ചെയ്തു. പി.വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പെരുംതച്ചൻ കുലദേവതാ ക്ഷേത്ര സെക്രട്ടറി അനീഷ് പെരുംപടന്ന, ഹരിദാസ് ചെങ്ങമനാട്, പി.കെ. ബാബു, ശിവൻ ളളിയന്നൂർ, സരസൻ, സുബ്രമണ്യൻ പി.കെ എന്നിവർ പ്രസംഗിച്ചു. പെരുംതച്ചന്റെ പിൻതലമുറക്കാരോട് മാപ്പ് പറയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.