ആലുവ: കാശ്മീർ വിഷയം ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിക്കണമെന്നും ഐക്യരാഷ്ട്ര സഭയുടെ പരിഗണനയ്ക്ക് വിടുന്നതിനെ എതിർക്കുന്നതായും ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആന്റ് ഫ്രണ്ട് ഷിപ്പ് (ഇസ് കഫ്) ദേശീയ നിർവാഹക സമിതി യോഗം അഭിപ്രായ പ്പെട്ടു.

പ്രസീഡിയം ചെയർമാൻ ഭാനുദേവ് ദത്ത അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജയ് കുമാർ പട് ഹാരി, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ. നാരായണൻ , കെ. സുബ്ബരാജ്, എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗാന്ധിജിയുടെ 150 -ാമത് ജന്മവാർഷിക ദിനാചരണ സമ്മേളനം ഡിസംബറിൽ വിജയവാഡയിൽ നടക്കും.