ആലുവ: കുറ്റിപ്പുഴ കൃഷ്ണപിള്ള സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആലുവാ ഗാന്ധി സ്‌ക്വയറിൽ വിവിധ സംഘടനകളുടെയും റസിഡന്റ് അസോസിയേഷനുകളുടെയും സഹകരണത്തോടെ മുനിസിപ്പൽ ലൈബ്രറിയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് രണ്ടാംതീയതി ധർണ നടത്തും.

ഗ്രന്ഥാലയത്തിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന കുപ്പിവെള്ളപ്ലാന്റ് നിർമ്മാണം ഉപേക്ഷിക്കുക, ഗ്രന്ഥാലയത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നഗരസഭ ഉടൻ മാറ്റുക, ഗ്രന്ഥാലയം ശുചീകരിച്ച് നൽകുക, ലൈബ്രറി അറ്റൻഡുമാർ വായനക്കാരോട് മാന്യമായി പെരുമാറുക, വായനശാല കമ്മിറ്റി തിരെഞ്ഞെടുപ്പ് നടത്തുക, വായനശാല ആധുനികവത്ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. വിവിധ സാംസ്‌കാരിക സംഘടനകൾ തെരുവു നാടകം, പ്രതിഷേധ ചിത്രംവര, കാവ്യാലാപനം തുടങ്ങിയവ നടത്തും.