കുറുപ്പംപടി: യാക്കോബായ സുറിയാനി സഭക്കുണ്ടായ നീതി നിഷേധത്തിൽ പിറവം സെന്റ് മേരീസ് രാജാധിരാജ പളളിയിൽ സമാധാനപരമായി പ്രതിഷേധിച്ച ശ്രേഷ്ഠ കാതോലിക്ക ബാവയേയും മെത്രാപ്പോലിത്തമാരെയും വൈദികരെയും സഭാ വിശ്വാസികളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ പ്രതിഷേധറാലി നടത്തി. ആയിരത്തിൽപരം വിശ്വാസികൾ പങ്കെടുത്തു. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം തടസപ്പെടാതിരിക്കുവാൻ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ തുടരുന്നതിന് തീരുമാനിച്ചു. വികാരി ഫാ. ജോർജ് നാരകത്തുകുടി, ഫാ. പോൾ ഐസക്ക് കവലിയേലിൽ , ഫാ.എൽദോസ് വർഗീസ് വെളളരിങ്ങൽ , ഫാ. എൽദോസ് മറ്റമന, ഫാ. ഡിവിൻ പൊട്ടക്കൽ , ഫാ. എൽദോസ് ജോയ് കാണിയാട്ട് , ട്രസ്റ്റിമാരായ ബിജു എം.വർഗീസ് , എൽദോസ് തരകൻ , സഭ വർക്കിംഗ് കമ്മറ്റി അംഗം എൽബി വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ബേസിൽ പോൾ, പള്ളി മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.