sn
നെട്ടൂർ നോർത്ത് കുമാരപുരം ശ്രീസുബ്രഹ്മണ്യക്ഷേത്രംകുടുംബ സംഗമംസിനിമാതാരം സാജുനവോദയ ,ബാബുനമ്പൂതിരു എന്നിവർ ചേർന്ന്ഭദ്രദീപംകൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

നെട്ടൂർ: എസ്.എൻ.ഡി.പി 4679 ശാഖയുടെ കീഴിലുളള നെട്ടൂർ നോർത്ത് കുമാരപുരം ശ്രീസുബ്രഹ്മണ്യ ക്ഷേത്രം കുടുംബസംഗമം സിനിമാതാരങ്ങളായ സാജുനവോദയ, ബാബു നമ്പൂതിരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.ആർ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീസുബ്രഹ്മണ്യക്ഷേത്ര ചരിത്രം സംബന്ധിച്ച് കെ.സി.പരമേശ്വരൻപ്രഭാഷണം നടത്തി. മുൻകാല ഭരണസമിതി ഭാരവാഹികളെ കണയന്നൂർ യൂണിയൻ അഡിമിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ പി.ഡി.ശ്യാംദാസ് ആദരിച്ചു.സിനിമാ-സീരിയൽ താരം സുബ്രഹ്മണ്യൻ ബോൾഗാട്ടി വിവിധ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. സിനിമാതാരങ്ങളായ ബാബു നമ്പൂതിരി,ടോണി ആന്റണി ,തിരകഥാകൃത്ത് ചന്ദ്രൻരാമന്തളി,ശാഖ വൈസ് പ്രസിഡന്റ് സി.കെ.ദിലീപ്, സെക്രട്ടറിപി.പി.രഞ്ജിത്,ഫിലിം പ്രൊഡ്യൂസർ പി.എം.സണ്ണി എൻ.ആർ.ജയന്തൻ തുടങ്ങിയവർ പ്രസംഗിച്ചു.