malinyam
നഗരാതിർത്തിയിലെ മാലിന്യം

ആലുവ: നഗരസഭയുടെയും പഞ്ചായത്തിന്റെയും അതിർത്തിയിൽ കുന്നുകൂടിയ മാലിന്യം നീക്കുന്നതിനെ ചൊല്ലി തർക്കം. ആലുവ നസ്രത്ത് ടൗൺ ലിമിറ്റ് റോഡിലാണ് മാലിന്യം കുന്നുകൂടിയിരിക്കുന്നത്.

ചൂർണിക്കര പഞ്ചായത്തിലെ ഒന്നാം വാർഡും ആലുവ മുൻസിപ്പാലിറ്റിയിലെ 21 -ാം വാർഡും
വേർതിരിക്കുന്നതാണ് ടൗൺ ലിമിറ്റ് റോഡ്. ഈ റോഡിൽ മാലിന്യം രണ്ടിടത്തുനിന്നും കൊണ്ടുവന്ന് തള്ളുന്നുണ്ട്.

മാലിന്യം കൂടുതലായി കുന്നുകൂടുന്നത് പഞ്ചായത്ത് മേഖലയിലാണ്. ഇത് നഗരസഭ നിവാസികളുടേതാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്. സ്‌കൂൾ വിദ്യാർത്ഥികളടക്കം നിരവധി പേർ ഉപയോഗിക്കുന്ന വഴിയാണിത്. മാലിന്യംനീക്കാൻ നഗരസഭയും പഞ്ചായത്തും സംയുക്തമായി തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യപ്പെട്ടു.