മൂവാറ്റുപുഴ: നിർമ്മല കോളേജിൽ മാനവശേഷി വകുപ്പിന് കീഴിലുള്ള നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ധനസഹായത്തോടെ സാങ്കേതികവിദ്യാ സംയോജനബോധന രീതികളിൽ, എന്ന വിഷയത്തിൽ ഇന്നും നാളെയും സെമിനാർ സംഘടിപ്പിക്കുന്നു. കോളേജിലെ ഐ. ക്യു. എ. സി. സംഘടിപ്പിക്കുന്ന സെമിനാറിൽ പതിനെട്ട് പ്രമേയങ്ങൾ ചർച്ച ചെയ്യും.കേന്ദ്രമാനവശേഷി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സിൽജോ വി. കെ. യാണ് സെമിനാർ ഉദ്ഘാടനം ചെയ്യുന്നത്. കോളേജ് മാനേജർ മോൺ. റവ. ഡോ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ അദ്ധ്യക്ഷത വഹിക്കും. കോതമംഗലം രൂപത ഉന്നത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ്ജ് താനത്തുപറമ്പിൽ സംസാരിക്കും. നാക് ഡെപ്യൂട്ടി സെക്രട്ടറി ഡോ. ദേവേന്ദർ എസ്. കാവ്‌ടേ, കേരള ഐ. സി. റ്റി. അക്കാദമി സീനിയർ നോളഡ്ജ് ഓഫീസർ ഡോ. ശ്രീകാന്ത് ഡി., ഇഗ്‌നോ റീജിനൽ സെക്രട്ടറി ഡോ. ബി. രാജേഷ് എന്നിവർ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തും.