പള്ളുരുത്തി: കടേ ഭാഗത്ത് മാലിന്യം എടുക്കുന്ന വിഷയവുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തർക്കത്തിൽ തമിഴ്നാട് സ്വദേശി അറുമുഖത്തിന് (36) കുത്തേറ്റു. പ്രതി കടേ ഭാഗം സ്വദേശി ഷിനോജിനെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 6.30-യോടെയാണ് സംഭവം.അറുമുഖത്തിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.