അങ്കമാലി: എൽ.ഡി.എഫ് മൂക്കന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മൂക്കന്നൂർ പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തും. അഴിമതിയും നിഷ്‌ക്രിയത്വവും ആരോപിച്ചാണ് സമരം. രാവിലെ പത്തിന്
നടക്കുന്ന സമരം സി.പി.എം അങ്കമാലി ഏരിയാ സെക്രട്ടറി കെ.കെ. ഷിബു ഉദ്ഘാടനം ചെയ്യും.