കൊച്ചി: സംസ്ഥാനത്തെ മുഴുവൻ അനധികൃത നിർമ്മാണങ്ങളും പൊളിച്ചു നീക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും സഹായത്തോടെയാണ് മരടിൽ ഫ്‌ളാറ്റുകൾ നിർമ്മിച്ചത്. ഇതിന് പിന്നിൽ ദുരൂഹമായ സാമ്പത്തിക ഇടപാടുകളും അഴിമതിയും രാഷ്ട്രീയ സ്വാധീനവുമുണ്ട്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റിൽ പറത്തിഅനധികൃത നിർമ്മാണങ്ങൾക്ക് അനുമതി നൽകിയത്. ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണമോ മികച്ച ജഡ്ജിമാരെ കൊണ്ടുള്ള ജുഡിഷ്യൽ അന്വേഷണമോ വേണം.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എം.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. വിചാര കേന്ദ്രം ജോയന്റ് ഡയറക്ടർ ആർ.സഞ്ജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.സുധീർ ബാബു, സംഘടനാ സെക്രട്ടറി വി.മഹേഷ്, വൈസ് പ്രസിഡന്റ് ഡോ.സി.ഐ. ഐസക്, ആർ.എസ്.എസ് സംസ്ഥാന വ്യവസ്ഥാ പ്രമുഖ് കെ.വേണു തുടങ്ങിയവർ സംസാരിച്ചു.